Sunday, April 12, 2009

|Venad| Fw: RSS -നെതിരെ ലേഖനം: മാതൃഭൂമിയില്‍ ശിക്ഷാനടപടി



As received
 
With Regards

Abi
 
Knowledge is the best gift, and manner is the best transaction
- Ali


--- On Sun, 4/12/09, MachunaN <ninavukalil@yahoo.com> wrote:
From: MachunaN <ninavukalil@yahoo.com>
Subject:  RSS -നെതിരെ ലേഖനം: മാതൃഭൂമിയില്‍ ശിക്ഷാനടപടി
To: " Date: Sunday, April 12, 2009, 2:16 AM

RSS -നെതിരെ ലേഖനം: മാതൃഭൂമിയില്‍ ശിക്ഷാനടപടി

ദേശാഭിമാനിയില്‍ ഈ വന്ന വാര്‍ത്ത രസകരമാണ്. മാതൃഭൂമിയുടെ മതേതരമുഖം പൊളിക്കുന്ന ഈ വാര്‍ത്ത എല്ലാവരും വായിച്ചിരിക്കേണ്ടതാണ്.

കോഴിക്കോട്‌: ആര്‍എസ്‌എസിനെ വിമര്‍ശിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചതിന്‌ മാതൃഭൂമി പത്രാധിപസമിതി അംഗത്തിനെതിരെ അച്ചടക്കനടപടി. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ചീഫ്‌ സബ്‌എഡിറ്റര്‍ കമല്‍ റാം സജീവിനെതിരെയാണ്‌ മാനേജ്മെന്റ്‌ നടപടിയെടുത്തത്‌. 'ഞാന്‍ ഒരു ആര്‍എസ്‌എസുകാരനായിരുന്നതില്‍ ഖേദിക്കുന്നു' എന്ന പേരില്‍ കഥാകൃത്ത്‌ ആര്‍ ഉണ്ണിയുടെ കുറ്റസമ്മതം പ്രസിദ്ധീകരിച്ചതാണ്‌ മാതൃഭൂമി മാനേജ്മെന്റിനെ പ്രകോപിപ്പിച്ചത്‌. ലേഖനം മാതൃഭൂമിയുടെ നിലപാടിനെതിരാണെന്ന്‌ പറഞ്ഞായിരുന്നു നടപടി. മാതൃഭൂമിയുടെ സംഘപരിവാര്‍-സവര്‍ണ ഹൈന്ദവനയം ആവര്‍ത്തിച്ച്‌ വ്യക്തമാക്കുന്നതാണ്‌ നടപടി. മാതൃഭൂമിയുടെ ഭൂരിപക്ഷംവരുന്ന വായനക്കാരെ മുറിവേല്‍പ്പിക്കുന്നതാണ്‌ ആര്‍എസ്‌എസ്‌ വിരുദ്ധ ലേഖനമെന്ന്‌ പറഞ്ഞായിരുന്നു അച്ചടക്കനടപടി.

വായനക്കാരില്‍ ഭൂരിപക്ഷവും സവര്‍ണ ഹൈന്ദവവിഭാഗമാണ്‌ എന്ന രൂപത്തിലായിരുന്നു മാനേജ്മെന്റ്‌ വിശദീകരണം ചോദിച്ച്‌ നല്‍കിയ കത്തിലെ പരാമര്‍ശങ്ങള്‍. സംഘപരിവാറിനെ സന്തോഷിപ്പിക്കാന്‍ മാനേജ്മെന്റ്‌ കമല്‍ റാമിനെ ആഴ്ചപ്പതിപ്പിന്റെ ചുമതലയില്‍നിന്ന്‌ ഒഴിവാക്കി. എന്നാല്‍, നടപടി പരസ്യപ്പെടുത്തിയിട്ടില്ല. ഇപ്പോഴും ആഴ്ചപ്പതിപ്പില്‍ ചുമതലകളില്ലാതെ ജോലി നിര്‍വഹിക്കയാണ്‌ ഇദ്ദേഹം എന്നാണറിവ്‌. മാതൃഭൂമി സേവ്ഫോറം ഈയടുത്ത്‌ പുറത്തിറക്കിയ ലഘുലേഖയില്‍ പത്രത്തിലും പ്രസിദ്ധീകരണങ്ങളിലും സംഘപരിവാര്‍ അജന്‍ഡയാണ്‌ നടപ്പാക്കുന്നതെന്ന്‌ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന്‌ ചില ജീവനക്കാര്‍ നടത്തിയ അന്വേഷണത്തിലാണ്‌ മാനേജ്മെന്റ്‌ പൂഴ്ത്തിവച്ച ആര്‍എസ്‌എസ്‌ പ്രീണന നടപടി പുറത്തറിഞ്ഞത്‌.

2008-നവംബര്‍ 23ന്‌ (ലക്കം 38) പുറത്തിറക്കിയ ആഴ്ചപ്പതിപ്പിലായിരുന്നു മാതൃഭൂമി മാനേജ്മെന്റിന്‌ അഹിതമായ ലേഖനം. ആര്‍എസ്‌എസുകാരനായിരുന്ന തന്റെ ഭൂതകാലം വിശദീകരിച്ച്‌ വായനാസമൂഹത്തോട്‌ യുവകഥാകൃത്തായ ഉണ്ണി മാപ്പപേക്ഷിക്കുന്നതായിരുന്നു ഉള്ളടക്കം. തിരിച്ചറിവില്ലാത്ത പ്രായത്തില്‍ ബുദ്ധിയും മനസ്സും ഹൈന്ദവ വര്‍ഗീയതയ്ക്ക്‌ കടംകൊടുത്ത ഒരു ഭൂതകാലത്തെക്കുറിച്ചും ചെയ്തുപോയ തെറ്റിനെയും അതിലേക്കു നയിച്ച സാഹചര്യത്തെപ്പറ്റിയുമാണ്‌ ഉണ്ണി വിശദീകരിക്കുന്നത്‌.

എഴുത്തുകാരനെന്ന നിലയില്‍ ബാബറി മസ്ജിദിന്റെ, ഗുജറാത്തിന്റെ, ഒറീസയുടെ ഭീഷണമായ വര്‍ത്തമാനകാലത്തില്‍ ആര്‍ക്കും ആര്‍എസ്‌എസുകാരനായിരിക്കാനാകില്ലെന്ന്‌ ലേഖനത്തില്‍ വ്യക്തമാക്കിയിരുന്നു. ഈ ഓര്‍മ ഒരു രാഷ്ട്രീയപ്രവര്‍ത്തനമാണെന്നു പ്രഖ്യാപിച്ച്‌ സംഘപരിവാറിന്റെ മനുഷ്യത്വവിരുദ്ധമുഖം ഉണ്ണി വെളിപ്പെടുത്തി. ഈ ലേഖനം കേരളത്തിലെ സംഘപരിവാര്‍ നേതൃത്വത്തിന്‌ അസഹിഷ്ണുതയുണ്ടാക്കി. തുടര്‍ച്ചയായി ആഴ്ചപ്പതിപ്പിനെതിരെ വാളോങ്ങിയുള്ള കത്തുകള്‍ വന്നു. മാതൃഭൂമി മാനേജ്മെന്റിലെ ഉന്നതരെ ആര്‍എസ്‌എസ്‌ നേതാക്കള്‍ വിളിച്ച്‌ അസംതൃപ്തി പ്രകടിപ്പിച്ചു. തുടര്‍ന്നാണ്‌ മാനേജ്മെന്റ്‌ അച്ചടക്കനടപടി സ്വീകരിച്ചത്‌. സ്ഥലംമാറ്റാനും നീക്കമുണ്ടായിരുന്നു.

ഏറ്റവുമൊടുവില്‍ വാരികച്ചുമതല തെരഞ്ഞെടുപ്പു കഴിഞ്ഞ്‌ തിരിച്ചേല്‍പ്പിക്കാമെന്ന മാനേജ്മെന്റ്‌ മുന്നോട്ടുവച്ചിട്ടുണ്ട്‌. തെരഞ്ഞെടുപ്പുകാലത്ത്‌ കടുത്ത ഇടതുപക്ഷവിരുദ്ധ 'സാധന'ങ്ങളായിരിക്കണം പ്രസിദ്ധീകരിക്കേണ്ടതെന്ന നിര്‍ദേശത്തിലാണ്‌ ഇത്‌.
 


__._,_.___
www.venadinfomedia.co.cc
syedklm@gmail.com


Call:    9946230470 (Mobile)


mail:syedklm@gmail.com


VENAD Mobile Channels

VENAD                     Activate send JOIN VENAD to 567678
VENADJOBS                 Activate Job Alerts send JOIN VENADJOBS to 567678
CRICKY                    Activate Cricket Alerts, Scores and other  Updates Please send JOIN CRICKY to 567678

To visit your group on the web, go to: www.venadinfomedia.co.cc

The region south of Cochin centered around Quilion came to be known as Venad. It was an autonomous kingdom within the Chera empire. The port was visited by Nestorian Christians, Chinese and Arabs. A new calendar was established called 'Kolla Varsham' (Quilion year) starting in AD 825.The Kulasekara empire lasted for three centuries. }
Recent Activity
Visit Your Group
All-Bran

Day 10 Club

on Yahoo! Groups

Feel better with fiber.

Yahoo! Groups

Mom Power

Kids, family & home

Join the discussion

Yahoo! Groups

Auto Enthusiast Zone

Passionate about cars?

Check out the Auto Enthusiast Zone.

.

__,_._,___

No comments:

Post a Comment