u said it dude ............ one more film in the FLOPs list ............
THURSDAY, MARCH 26, 2009
-- സാഗര്‍ എന്ന സുഹൃത്തിനെ മാത്രമേ നീ അറിയൂ, ജാക്കി എന്ന ശത്രുവിനെ കുറിച്ച് നിനക്ക് അറിയില്ല.
സാഗര്‍ ഏലിയാസ് ജാക്കി ഇരുപത്തി ഒന്ന് വര്‍ഷങ്ങള്‍ക്കു ശേഷം കേരള മണ്ണില്‍ കാലു കുത്തുന്നു. മോഹന്‍ലാല്‍ എന്ന അസാമാന്യ പ്രതിഭ ഈ കഥാപാത്രത്തെ വീണ്ടും ഉള്‍ക്കൊളുബോള്‍ പ്രതീഷകള്‍ ആകാശത്തോളം ഉയര്‍ന്നാല്‍ അതിനെ ലോകത്തിലെ ഏഴു അത്ഭുതങ്ങളില്‍ ഉള്‍പെടുത്താന്‍ കഴിയില്ല. ആശിര്‍വാദ് സിനിമാസ് ഒരുക്കിയ സാഗര്‍ ഏലിയാസ് ജാക്കി ഒരിക്കലും ഇരുപതാം നൂറ്റാണ്ട് എന്ന കിടിലന്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം അല്ല, ഒരു അവസ്ഥയിലും അതിന്റെ ഗണത്തില്‍ പോലും പെടുത്താന്‍ കഴിയില്ല. കടം എടുത്തത് പേരും, ജഗതിയെയും മാത്രം.
ഒരൊറ്റ സിനിമ കൊണ്ട് ഒരു കോടിയിലേറെ കേരളിയരെ ആകാംഷയുടെ മുള്‍മുനയില്‍ നിറുത്തിയ സംവിധായകന്‍ ആണ് അമല്‍ നീരദ്. വ്യതസ്തമായ ഷോട്ടുകള്‍ കൊണ്ട് മലയാള സിനിമക്ക് മറ്റൊരു മുഖവും നല്‍കാന്‍ അദ്ദേഹം ശ്രമിച്ചു, വിജയിച്ചു. ഈ സിനിമയിലും ആ രൂപ മാറ്റം വളരെ വ്യതസ്തമാണ്.
ഇനി ഇത് കേള്‍ക്കു ! ബോണി എന്ന സിനിമ പ്രേമിയെ മാത്രമേ നിങ്ങള്ക്ക് അറിയൂ, BMK എന്ന നിരൂപകനെ നിങ്ങള്ക്ക് അറിയില്ല..
നിരാശാജനകം എന്ന വാക്കിന്റെ അര്‍ത്ഥവും ആഴവും അറിയാന്‍ സാഗര്‍ ഏലിയാസ് ജാക്കി എന്ന ട്രെയിന് തല വെച്ചാല്‍ മതി. മോഹന്‍ലാല്‍ എന്ന നമ്മള്‍ ഒക്കെ ഇഷ്ടപെട്ടിരുന്ന ആ നല്ല നടന്‍ ഇന്ന് മണ്‍ മറഞ്ഞിരിക്കുന്നു. ഇപ്പോള്‍ ഉള്ളത് അഭിനയം മറന്നു , കച്ചവട ലക്‌ഷ്യം മാത്രം ഉള്ള ഒരു ബിസിനസ്കാരന്‍. ആനയ്ക്ക് ആനയുടെ വലിപ്പം അറിയില്ലെന്കിലും അത് ലാലിന് കൃത്യമായിട്ട് അറിയാം. മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ നടന്ന നടപ്പ് പരുമല പള്ളിയിലേക്ക് നടന്നെകില്‍ ഒരു പദ യാത്ര ആയിട്ടു എങ്ങിലും കൂട്ടമായിരുന്നു.ഏകദേശം ഒരു നൂറു കിലോമീറ്റര്‍ നടക്കാന്‍ അമല്‍ നീരദ് എന്തായാലും കളമൊരുക്കി.
അമല്‍ നീരദിനെ പോലെ ഒരു സംവിധായകന്‍ അല്ല ഈ ചിത്രത്തില്‍ പ്രവര്‍ത്തിച്ചത് എങ്കില്‍ ജനം തിയേറ്ററില്‍ കാര്‍ക്കിച്ചു തുപ്പിയേനെ. വിന്‍ഡോസ് വാള്‍ പേപ്പര്‍ പോലെ കുറെ ഷോട്സ് ചിത്രത്തില്‍ ഉള്ളത് കാരണം അത്ര ബോറടിച്ചില്ല. പക്ഷെ അമല്‍ ഉദ്ദേശിക്കുന്ന സിനിമ ഇത് പോലെ ആണെന്കില്‍ ഇനിയും ഈ നാട്ടില്‍ നില്‍ക്കണം എന്നില്ല. പഴയ പോലെ റാം ഗോപാല്‍ വര്‍മയ്ക്ക് ഷര്‍ട്ട് ഇസ്തിരിയിടാന്‍ പോകുന്നത് തന്നെ ആകും നല്ലത്. അല്ലെങ്കില്‍ വേറെ ഒരു പണി ഉണ്ട്. കല്യാണ കാസറ്റ് പിടിക്കാന്‍ പോയ മതി. അതാകുമ്പും കഥയില്‍ ശ്രദ്ധിക്കണ്ട കാര്യം ഇല്ല. കഥാപാത്രങ്ങളെ ഫ്രെയിം ചെയ്യണ്ട കാര്യവും ഇല്ല.
എസ്.എന്‍ സ്വാമി എന്ന വയസ്സനെ പടിയടച്ചു പിണ്ഡം വെക്കണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ഒരു കാലത്ത് പലരും പുലികള്‍ ആയിരിക്കാം, എന്ന് കരുതി അയാള്‍ കഴുത ആയാല്‍ പുലി തോല് ഇട്ടു കൊടുത്തു പുലിയാക്കാന്‍ ശ്രമിക്കരുത്. കഴിഞ്ഞ മോഹന്‍ലാല്‍ ചിത്രം ആയ റെഡ് ചില്ലിസില്‍ പറയാന്‍ ഒരു കഥ എങ്ങിലും ഉണ്ടായിരുന്നു, എനിക്ക് നിങ്ങളുടെ ഓരോരുത്തരുടെയും സസ്പെന്‍സ് പൊളിക്കാന്‍ ക്ലൈമാക്സ് എഴുതാനും സാധിച്ചു അത് കൊണ്ട്. എന്നാല്‍ ഈ ചിത്രത്തിന്റെ പ്രത്യകത എന്താണ് എന്ന് വെച്ചാല്‍ ഇതിനു അമല്‍ ഉണ്ടാക്കിയത് ക്ലൈമാക്സ് ആണോ അതോ സമയം ഇല്ലാത്തതു കൊണ്ട് കോപ്രായം ആണോ എന്ന് സംശയം തോന്നും.
വാക്ക് പാലിക്കാത്ത ഭാവന ആണ് ഈ ചിത്രത്തിലെ നായിക.ഒരു സമയത്ത് താന്‍ യുവ താരങ്ങളുടെ കൂടെ മാത്രമേ അഭിനയിക്കൂ എന്ന് പറഞ്ഞ പെങ്കൊച്ച് വീണ്ടും കാര്‍ന്നോരുടേ കൂടെ ഡാന്‍സ് കളിക്കാന്‍ ഇറങ്ങി. ഒരു പക്ഷെ മലയാളത്തിലെ ആദ്യത്തെ ഹിന്ദി സ്റ്റൈല്‍ ഗാനരംഗം ഈ ചിത്രത്തില്‍ ആകാം. ജ്യോതിര്‍മയി അവതരിപ്പിക്കുന്ന ഗ്ലാമര്‍ വിരുന്നു ഒരു പത്തു വയസിനു താഴെ ഉള്ള പിള്ളേര്‍ക്ക് സുഖിക്കും.
പിന്നെ പറയേണ്ടത് ജഗതിയെ പറ്റി.ഇയാള്‍ ഒക്കെ എന്താ വിചാരിച്ചേ.കുറെ വളിച്ച തെല്ലുങ്ക് പറഞ്ഞാല്‍ ജനം ഇളിക്കും എന്നോ. മമ്മൂട്ടിയുടെ കോമഡി കണ്ടാല്‍ കൂടെ ചിരിക്കുന്ന ജനം വരെ ഇത് കണ്ടു ശര്ദിച്ചു.തീര്‍ന്നില്ല, ഇനിയും ഉണ്ട് താരങ്ങള്‍.കുറെ വില്ലന്മാര്‍. തല വെട്ടിച്ച് പിടിച്ചു നില്‍ക്കും. ഒക്കെ ഡയലോഗ് മാത്രം. തല വന്നു ഇരിക്കുന്ന കൊതുകിനെ പോലും കൊല്ലാന്‍ മെനക്കെടാത്ത വില്ലന്മാര്‍, ഫൂ.
ഇനി രണ്ടു നല്ല വാക്ക്. മമ്മൂട്ടി ഫാന്‍സ് ഒത്തിരി അങ്ങ് സന്തോഷിക്കാതിരിക്കാന്‍ വേണ്ടി ആണ്. അതിനു അര്‍ഹതപെട്ടവര്‍ ശോഭന , ഗോപി സുന്ദര്‍ ആണ്. വളരെ മനോഹരമായി അഭിനയിച്ചിട്ടുണ്ട് പഴയ നാഗവല്ലി. മടല്‍ ഒടിക്കുന്ന മാതിരി ഉള്ള ബാക്ക്ഗ്രൌണ്ട് സ്കോര്‍ മാത്രം കേട്ട് തഴക്കമുള്ള മലയാള സിനിമകളില്‍ മാറ്റത്തിന്റെ ശബ്ദം ആണ് ഗോപി സുന്ദര്‍ ഒരുക്കിയിരിക്കുന്നത്. എല്ലാ കാര്യങ്ങളിലും നല്ലത് പറയാന്‍ പണ്ടേ മലയാള സിനിമ മൂത്താപ്പമാര്‍ സമ്മതിക്കില്ലല്ലോ. ആവശ്യത്തിനും അനാവശ്യത്തിനും എടുത്തിട്ട് അലക്കിയിട്ടുണ്ട് ആ പഴയ " ടാന്ഗ് ടട ടാങ്ങ് ".
പടം കണ്ടിറങ്ങിയപ്പോള്‍ മുന്നില്‍ അമല്‍ നീരദ് , ഇന്റര്‍വ്യൂ ചെയ്യാന്‍ സമ്മതിക്കുകയും ചെയ്തു.
BMK: ഹലോ അമല്‍ .
AN: ചിത്രം എങ്ങനെ ഇഷ്ടപെട്ടോ ?
BMK: 'ചിത്രം' കൊള്ളാം. പക്ഷെ 'സാഗര്‍ ഏലിയാസ് ജാക്കി' കുറച്ചു കടുപ്പം ആയി പോയി. എന്തായിരുന്നു പ്ലാന്‍ ?
AN: സൂപ്പര്‍ താരങ്ങളെ വെച്ച് ഒരു പടം. അതില്‍ കൂടുതല്‍ ഒരു ഉദ്ദേശവും ഇല്ല.
BMK: അത് നല്ലതാ , സ്വന്തം വേര് ഉറക്കാന്‍.പക്ഷെ പ്രേക്ഷകര്‍ക്കിട്ടു പണിയുമ്പോള്‍ ഒരു ലിമിറ്റ് ഒക്കെ വേണ്ടേ.
AN: ഓ എന്ത് പ്രേക്ഷകര്‍. ഇതിപ്പോ ഞാന്‍ മാത്രം അല്ലല്ലോ ഇങ്ങനെ ഒക്കെ ചെയുന്നത്. ഷാജി കൈലാസ്, കമല്‍ എല്ലാരും ഇങ്ങനെ തന്നെ.
BMK: താങ്കള്‍ പണ്ട് പറഞ്ഞില്ലേ , യുവ തലമുറയെ അംഗീകരിക്കണം എന്ന് ? ഇതിപ്പോ എസ്.എന്‍.സ്വാമി ഏതു യുവയുടെ തല ആണെന്ന് ഒന്ന് അറിഞ്ഞാല്‍ കൊള്ളാം.
AN: എന്ത് ചെയ്യാനാ മാഷെ , ഒരു മാതിരി വള്ളി ചെടി പോലാ. വേറെ എവിടെങ്ങിലും കയറ്റി വിടാം എന്ന് കരുതിയാല്‍ കയരെണ്ടേ.ഇതിപ്പോ അങ്ങേരു ഏതോ കക്കൂസില്‍ ഇരുന്നു എഴുതിയ തിരക്കഥയും പൊക്കിയെടുത്തു വന്നിട്ട്, സാഗര്‍ ഏലിയാസ് ജാക്കി വീണ്ടും വന്നു എന്ന് പറഞ്ഞു. ശരിയാരിക്കും എന്ന് കരുതി ഞാന്‍ അത് വായിച്ചു പോലും നോക്കിയില്ല. പിന്നെ ലാലേട്ടന്‍ പറഞ്ഞു ആന്റണി പെരുമ്പാവൂര്‍ കുറെ നാള്‍ ആയി കളിക്കുന്നു, അവനിടു ഒരു പണി കൊടുക്കണം എന്ന്. ഒക്കെ കേട്ടപ്പോള്‍ എനിക്കും തോന്നി ശരി ആണെന്ന്.
BMK: ഈ ക്യാമറ കാലിന്റെ അടിയില്‍ കൂടെ എടുക്കുന്ന രീതി കൊള്ളാം.ഇതൊക്കെ എവിടുന്നു പഠിച്ചു ? നിങ്ങളും ആള് പുലി തന്നെ കേട്ടോ. പടത്തില്‍ എനിക്ക് ആകെ ഇഷ്ടപ്പെട്ടത് അത് മാത്രമാ.
AN: അതൊക്കെ നമ്മുടെ രാമു അണ്ണന്റെ രീതി അല്ലെ.ഞാന്‍ ചുമ്മാ ഇവിടെ പരീഷിച്ചപ്പോള്‍ എന്നെ വല്യ സ്റ്ലിഷ് സംവിധായകന്‍ ആക്കി. പിന്നെ അതില്‍ മാത്രം ആയി ശ്രദ്ധ. ആ സമയത്ത് കഥ കൈയില്‍ നിന്നും വിട്ടു പോയി.
BMK: എന്തൊക്കെ ആണെല്ലും സംഭവിക്കാന്‍ ഉള്ളത് സംഭവിച്ചു.ചത്ത പട്ടിക്കു പിടിഗ്രീ കൊടുത്തിട്ട് എന്ത് കാര്യം. ഇനി എങ്ങിലും വല്ല വിവരം ഉള്ളവരെ വിളിച്ചു കഥ എഴുതാന്‍ നോക്ക്, വേണമെന്കില്‍ ഞാന്‍ വരാം ?
AN: ഓ , വേണ്ട .. താങ്ങള്‍ക്ക് പറ്റിയ പണി പണി ഈ ബ്ലോഗ് എഴുത്ത് തന്നെയാ. അത് നടക്കട്ടെ. അപ്പോള്‍ അടുത്ത ട്രെയിന്‍ ഉടനെ റിലീസ് ആകും. തല വെക്കാന്‍ ഫസ്റ്റ് ഷോയ്ക്ക് തന്നെ പോണേ...
BMK: തീര്‍ച്ചയായും, ഒരു ടൈഗര്‍ ബാം കൂടെ കൊടുക്കാന്‍ നിര്‍മാതാവിനെ ചട്ടം കേട്ടനെ, മുടിഞ്ഞ തല വേദന എടുക്കുന്നു.
ഇനി മോഹന്‍ലാല്‍ ഫാന്‍സ് അറിയാന്‍. നിങ്ങള്‍ സാഗര്‍ കാണാന്‍ ത്രില്‍ അടിച്ചു ഇരിക്കുന്നു എങ്കില്‍ ദയവു ചെയ്തു ഈ സിനിമ കാണരുത്. അത് അങ്ങനെ തന്നെ ഇരിക്കട്ടെ. അങ്ങനെ ഒരു ഗ്യാരണ്ടി ഇല്ലാത്ത നടന്മാരുടെ പട്ടികയിലേക്ക് മമ്മൂട്ടിയുടെ കൂടെ മോഹന്‍ലാലും എത്തപെട്ടിരിക്കുകയാണ്. പിന്നെ സിനിമയുടെ ടെക്നിക്കല്‍ വശങ്ങളെ സ്നേഹിക്കുന്നവര്‍ക്ക് നൂറു ശതമാനവും ധൈര്യത്തോടെ കാണാന്‍ പറ്റിയ സിനിമ ആണ്. അതിനു എന്‍റെ ഉറപ്പു.
ഈ സിനിമയെ പറ്റി ഉള്ള എന്‍റെ കാഴ്ചപാടുകള്‍ ആണ് ഇത്.എതിര്‍പ്പുള്ളവര്‍ക്ക് തുറന്നു പറയാം, ചിത്രം കണ്ടിട്ട് മാത്രം.
syedklm@gmail.com
Call: 9946230470 (Mobile)
mail:syedklm@gmail.com
VENAD Mobile Channels
VENAD Activate send JOIN VENAD to 567678
VENADJOBS Activate Job Alerts send JOIN VENADJOBS to 567678
CRICKY Activate Cricket Alerts, Scores and other Updates Please send JOIN CRICKY to 567678
To visit your group on the web, go to: www.venadinfomedia.co.cc
The region south of Cochin centered around Quilion came to be known as Venad. It was an autonomous kingdom within the Chera empire. The port was visited by Nestorian Christians, Chinese and Arabs. A new calendar was established called 'Kolla Varsham' (Quilion year) starting in AD 825.The Kulasekara empire lasted for three centuries. }
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch format to Traditional
Visit Your Group | Yahoo! Groups Terms of Use | Unsubscribe
No comments:
Post a Comment